കൃഷിശ്രീ കാർഷിക സംഘം വിളയിച്ചെടുത്ത അഞ്ചോളം ഔഷധ അരികളുടെ കൂട്ട് ‘പോഷക്’ വിപണിയിലിറക്കി
കൊയിലാണ്ടി: കൃഷിശ്രീ കാർഷിക സംഘം വിളയിച്ചെടുത്ത അഞ്ചോളം ഔഷധ അരികളുടെ കൂട്ട് ‘പോഷക്’ ഇന്ന് വിപണിയിലിറക്കി. ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ രോഗത്താൽ ഭക്ഷണം നിയന്ത്രിക്കേണ്ടി വരുന്നവർക്കും ആഹാരമാക്കാവുന്നതാണ് പോഷക് അരിക്കൂട്ട്. കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെ പാട്ട് ആദ്യ വിൽപ്പന നടത്തി. ശശി കോട്ടിൽ, അളക രാജൻ എന്നിവർ ഏറ്റുവാങ്ങി.

കൃഷി ശ്രീ പ്രസിഡണ്ട് പ്രമോദ് രാരോത്ത് അധ്യക്ഷത വഹിച്ചു. ആശാനികേതൻ ചെയർമാൻ പ്രേമാനന്ദൻ, ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ അബ്ദുറഹിമാൻ, പി കെ രഘുനാഥ്, കൃഷി ഓഫിസർ ഷംസിദ സിയാദ് എന്നിവർ ആശംസകൾ അർപിച്ചു. കൃഷിശ്രീ സെക്രട്ടറി രാജഗോപാലൻ നമ്പൂരികണ്ടി സ്വാഗതവും ഹരീഷ് പ്രഭാത് നന്ദിയും പറഞ്ഞു.




