സർക്കാർ നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കരുത് കെ.പി.പി.എ
കൊയിലാണ്ടി: കേരള സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കുന്ന ഔഷധ വ്യാപാരികളുടെ നടപടിയിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ഏരിയാ സമ്മേളനം പ്രതിഷേധിച്ചു. സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകൾക്ക് മാത്രമായി ക്ഷേമനിധി ഏർപ്പെടുത്തണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
.

.
കൊയിലാണ്ടി മുനിസിപ്പൽ സംസ്കാരിക നിലയത്തിൽ നടന്ന സമ്മേളനം സംസ്ഥാന കൗൺസിൽ പ്രസിഡണ്ട് ഒ.സി. നവീൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ടി വി രാഖില അധ്യക്ഷത വഹിച്ചു. കെ.പി.പി.എ ജില്ലാ സെക്രട്ടറി എം. ജിജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം സുരേഷ്, ടി.വി ഷഫീഖ്, അരുൺരാജ് എ.കെ, വിദ്യ പി.വി, അജയകുമാര്‍, രവി നവരാഗ് എന്നിവർ സംസാരിച്ചു. രാഗേഷ് തറമ്മൽ വരവ് ചെലവ് കണക്കും, എം. കെ ശ്രീമണി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി രാഖില ടി.വി (പ്രസിഡണ്ട്) അരുൺരാജ് എ കെ (സെക്രട്ടറി), രാഗേഷ് തറമ്മൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



