കെപിഎംഎസ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ലഹരിക്കെതിരെ നിർമ്മിച്ച ടെലിഫിലിം പുറത്തിറക്കി
കെപിഎംഎസ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നിർമ്മിച്ച ടെലിഫിലിം ‘ ആഘാതം ‘ സിഡി പ്രകാശനം നടത്തി. കൊയിലാണ്ടി എക്സൈസ് ഓഫീസർമാർ ചേർന്നാണ് സി ഡി പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി വിസി ഷാജി, ടെലിഫിലിം സംവിധായകൻ രാജൻ മുതുവണ്ണാച്ച എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ പി അബ്ദുറഹ്മാൻ സ്വാഗതവും, പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ സിഎം ഷിജു നന്ദിയും പറഞ്ഞു.

