രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് കെ പി സി സിയും നിലപാട് സ്വീകരിച്ചു

ലൈംഗീക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ശക്തമായ സമ്മർദത്തിനൊടുവിൽ എം എൽ എ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് കെ പി സി സിയും നിലപാട് സ്വീകരിച്ചു. ഇക്കാര്യം കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചു. പാലക്കാട് എം എൽ എയാണ് രാഹുൽ.

രാജിയില്‍ കോൺഗ്രസിൽ നിന്നുതന്നെ ശക്തമായ സമ്മര്‍ദം ഉയർന്നു. രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ ഇക്കാര്യം പറഞ്ഞിരുന്നു. രാജി വേണ്ടെന്ന് ഉറച്ച നിലപാടിലായിരുന്നു ഷാഫി പറമ്പില്‍. ഇതോടെ നേതാക്കള്‍ ചേരിതിരിയുന്ന സാഹചര്യം ഉടലെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വരുത്തിവെച്ച വിനയെന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു. എ ഐ സി സി നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

