KOYILANDY DIARY.COM

The Perfect News Portal

എ എൻ ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്നമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ പി ശശികല

തിരുവനന്തപുരം: എ എൻ ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്നമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ പി ശശികല. ശാസ്‌ത്രം പ്രോത്സാഹിപ്പിക്കണമെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗത്തിനെതിരെയാണ്‌ തിരുവനന്തപുരത്ത്‌ നടന്ന ക്ഷേത്രരക്ഷാ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌ത്‌ ശശികല വർഗീയ പരാമർശം നടത്തിയത്‌.

ഭരണഘടനാ പദവിയിലിരിക്കുന്ന ഹിന്ദുമത വിശ്വാസിയല്ലാത്തൊരാൾ പറയാൻ പാടില്ലത്താതാണ്‌ എ എൻ ഷംസീർ പറഞ്ഞതെന്നും ഇതര മതപണ്ഡിതരോ യുക്തിവാദികളോ അല്ല സംസ്ഥാനത്തിന്റെ സ്‌പീക്കറാണ്‌ ഇത്തരമൊരു പ്രസംഗം നടത്തിയത്‌ എന്നതാണ്‌ പ്രശ്‌നമെന്നും  ശശികല പറഞ്ഞു. ക്ഷേത്രഭരണത്തിൽ നിന്ന്‌ അവിശ്വാസികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദേവസ്വം ആസ്ഥാനത്തേക്ക്‌ ക്ഷേത്രരക്ഷമാർച്ച്‌ നടത്തിയത്‌.

Share news