കെ പി കുഞ്ഞിരാമൻ്റെ 37-ാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പങ്കുവഹിച്ച കെ പി കുഞ്ഞിരാമൻ്റെ 37-ാം ചരമവാർഷികം ആചരിച്ചു. അദ്ധേഹത്തിൻ്റെ വസതിയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ കമ്മറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.സെൻട്രൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി ചന്ദ്രശേഖരൻ അധ്യക്ഷനായി.
കെ ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭാ കൗൺസിലർ എലളിത, യു കെ ചന്ദ്രൻ, സി കെ സജീവൻ എന്നിവർ സംസാരിച്ചു. മാങ്ങോട്ടിൽ സുരേന്ദ്രൻ സ്വാഗതവും കെ വി അശോകൻ നന്ദിയും പറഞ്ഞു.
