ജലദ സംസ്ഥാന കലോത്സവത്തിൽ കോഴിക്കോടിന് കിരീടം

തിരൂർ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജലദ കലാ കായിക സാംസ്കാരിക വേദി സംസ്ഥാന കലോത്സവത്തിൽ കോഴിക്കോടിന് കിരീടം. രണ്ട് ദിവസങ്ങളിലായി തിരൂർ തുഞ്ചൻപറമ്പിൽ നടന്ന കലോത്സവത്തിൽ കാസർഗോഡ് രണ്ടാം സ്ഥാനവും തിരുവനന്തപുരം നോർത്ത് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനവും സമ്മാനദാനവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, കുഞ്ഞികൃഷ്ണൻ, ഷറഫുദീൻ എന്നിവർ സംസാരിച്ചു.
