കോഴിക്കോട് റവന്യൂജില്ല ശാസ്ത്രോത്സവം പ്രചാരണ പ്രവർത്തനം ഊർജിതമാക്കും
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൻ്റെ പ്രചാരണ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനം. 2023 ഒക്ടോബർ 30, 31 തിയ്യതികളിലായാണ് കൊയിലാണ്ടിയിൽ ശാസ്ത്രോത്സവം നടക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ ക്ഷണിക്കാനും, സ്കൂളുകളിൽ പോസ്റ്റർ രചന ക്യാമ്പ് സംഘടിപ്പിക്കാനും തൂരുമാനിച്ചു.

ഒക്ടോബർ 18-ാം തിയ്യതി നഗരസഭ ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എം.എൽ.എ കാനത്തിൽ ജമീല ലോഗോ പ്രകാശനം നിർവ്വഹിക്കുo. കൊയിലാണ്ടി നഗരത്തിൽ വിവിധ കേന്ദ്രങ്ങളിലായി പ്രചാരണ ബോർഡുകളും കമാനങ്ങളും ഉയരും. മറ്റ് വിവിധങ്ങളായ പ്രചാരണ പ്രവർത്തനങ്ങൾ ഇന്ന് തന്നെ ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തിൽ കൺവീനർ ഷുക്കൂർ കെ. കെ സ്വാഗതവും ജോ. കൺവീനർ റഫീഖ് ഒ നന്ദിയും പറഞ്ഞു.
