കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം കൊയിലാണ്ടിയിൽ ആരംഭിച്ചു
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം കൊയിലാണ്ടിയിൽ ആരംഭിച്ചു. കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ കെ. മുരളീധരൻ എം. പി. മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എം.എൽ.എ. കാനത്തിൽ ജമീല അദ്ധ്യക്ഷതവഹിച്ചു. കൊയിലാണ്ടിയിൽ 4 വേദികളിലായാണ് രണ്ട് ദിവസത്തെ ശാസ്ത്രമേള നടക്കുന്നത്. ജിവഎച്ച്എസ്എസ് കൊയിലാണ്ടി, പന്തലായനി ഹയർസെക്കണ്ടറി സ്കൂൾ, ഐ.സി.എസ് സ്കൂൾ, മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എന്നീവിടങ്ങളിലായാണ് മേള നടക്കുന്നത്.

റവന്യൂ ജില്ലയിലെ പതിനായിരത്തോളം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും. മേളയുടെ വിജയത്തിനായി വിപുലമായ സൌകര്യങ്ങളാണ് സ്വാഗതസംഘത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. ഇന്ന് രാവിലെ 10 മണിയോടുകൂടിത്തന്നെ മേളയിലെ മത്സര ഇനങ്ങൾ ആരംഭിച്ചിരുന്നു. സ്വകാര്യ ബസ്സ് സമരം കൂലസാതെ വിദ്യാർത്ഥികൾ സ്കൂൾ ബസ്സുകളിലും ബൈക്കുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമായി നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു.


ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദുൽക്കിഫിൽ വി.പി, എം. ശിവാനന്ദൻ, നഗസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻ്റി കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, കൗൺസിലർ ഫാസിൽ പി.പി, ഹയർസെക്കണ്ടറി വിദ്യാഭ്യാസം, റീജിയണൽ സെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ, വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസം അസി. ഡയറക്ടർ അപർണ്ണ ബി.ആർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാദിയ ഭാനു.


ജില്ലാ വിദ്യഭ്യാസ ഓഫീസർ താമരശ്ശേരി മൊയ്നുദീൻ എൻ, ജില്ല പ്രൊജക്ട് ഓഫീസർ എസ്.എസ്.കെ. കോഴിക്കോട് അബ്ദുൾ ഹക്കീം, പ്രിൻസിപ്പാൽ ഡയറ്റ് കോഴിക്കോട് നാസർ യു.കെ, വിദ്യാ കിരണം ജില്ലാ കോ-ഓഡിനേറ്റർ വിവി വിനോദ്, പ്രൻസിപ്പൽ ജി.വിഎച്ച്.എസ്.എസ് കൊയിലാണ്ടി പ്രദീപ് കുമാർ എൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ & കോഴിക്കോട് ഡിഡിഇ സി. മനോജ് കുമാർ സ്വാഗതവും ടി ജമാലുദ്ദീൻ നന്ദിയും പറഞ്ഞു.

