KOYILANDY DIARY.COM

The Perfect News Portal

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്‌ കോഴിക്കോട് വിപുലമായ സ്വാഗതസംഘം രുപീകരിച്ചു

കോഴിക്കോട്‌: കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്‌ കോഴിക്കോട് വിപുലമായ സ്വാഗതസംഘം രുപീകരിച്ചു.‌ നടക്കാവ്‌ ഗവ. വൊക്കേഷണൽ  ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗത്തിൽ ട്രേഡ്‌ യൂണിയൻ–വിദ്യാഭ്യാസ –സാംസ്‌കാരിക പ്രവർത്തകരും അധ്യാപകരും പഴയകാല അധ്യാപക നേതാക്കളും പങ്കെടുത്തു. ‘കേന്ദ്ര അവഗണന‌ക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക’ എന്ന മുദ്രാവാക്യമുയർത്തി ഫെബ്രുവരി 14, 15, 16 തിയ്യതികളിലാണ്‌ സമ്മേളനം.

സമ്മേളന നടത്തിപ്പിന്‌ 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാസെക്രട്ടറി പി മോഹനൻ, എ പ്രദീപ്‌കുമാർ, കെ ചന്ദ്രൻ, പി കെ മുകുന്ദൻ, ടി സജിത്‌കുമാർ, സി ഭാസ്‌കരൻ, താജുദ്ദീൻ, വി പി രാജീവൻ എന്നിവർ സംസാരിച്ചു. കെഎസ്‌ടിഎ സംസ്ഥാന പ്രസിഡണ്ട് ഡി സുധീഷ്‌ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയേയും കൺവീനറായി ആർ എം രാജനേയും തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ സ്വാഗതവും ജില്ലാസെക്രട്ടറി ആർ എം രാജൻ നന്ദിയും പറഞ്ഞു.

മറ്റ്‌ ഭാരവാഹികൾ: എ പ്രദീപ്‌കുമാർ, സി പി മുസാഫർ അഹമ്മദ്‌, ഡോ. ഖദീജ മുംതാസ്‌, എം മെഹബൂബ്‌, സി ഭാസ്‌കരൻ, കെ കെ ലതിക, കെ കെ ദിനേശൻ, പി കെ മുകുന്ദൻ, വി വസീഫ്‌, അഡ്വ. എൽ ജി ലിജീഷ്‌, ഹംസ കണ്ണാട്ടിൽ, പി പി സുധാകരൻ, കെ പി ഷീന, പി രഘുദാസ്‌, കെ സി മഹേഷ്‌കുമാർ, വി പി രാജീവൻ (വൈസ്‌ ചെയർമാന്മാർ). ടി സജിത്‌കുമാർ, വി പി മനോജ്‌, താജുദ്ദീൻ, പി സി ഷൈജു, ഡി ദീപ (ജോ. കൺവീനർമാർ). കെ രാജൻ (ട്രഷറർ). വിവിധ സബ്‌കമ്മിറ്റികളും രൂപീകരിച്ചു.

 

Share news