KOYILANDY DIARY.COM

The Perfect News Portal

എഐയിൽ കോഴിക്കോട് സ്വദേശിക്ക് ആഗോള അംഗീകാരം

നിർമ്മിത ബുദ്ധിയിൽ മലയാളിക്ക് ആഗോള അംഗീകാരം. കോഴിക്കോട് പയ്യോളി സ്വദേശി ശരത് ശ്രീധരനാണ് നിർമ്മിത ബുദ്ധി മേഖലയിലെ പുത്തൻ പ്രതിഭക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ടിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് ഇൻ്റലിജൻസ് സിസ്റ്റത്തിൻ്റെ എ ഐ ടെൻ ടു വാച്ച് പുരസ്കാരം തേടി എത്തിയത്.

ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്ത ഏക വ്യക്തിയാണ് അമേരിക്കയിലെ കോളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ശരത് ശ്രീധരൻ. ഹ്യൂമൻ – അവേർ എ ഐ സംവിധാനങ്ങളിലെ സംഭാവനക്കാണ് അംഗീകാരം. ഐ ഇ ഇ ഇ യുടെ എ ഐ മാസിക രണ്ട് വർഷത്തിൽ ഒരിക്കലാണ് ഗവേഷക മികവുള്ള ലോകത്തിലെ 10 വിദഗ്ധരെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 10 വർഷമായി അമേരിക്കയിലാണ് ശരത് ശ്രീധരൻ.

Share news