കോഴിക്കോട് കുരുവട്ടൂർ ഐ. രവീന്ദ്രൻ (72) അന്തരിച്ചു
കോഴിക്കോട് കുരുവട്ടൂർ ഐ. രവീന്ദ്രൻ (72) അന്തരിച്ചു. 1970 കളിൽ ബാലസംഘം ജില്ലാ സെക്രട്ടറി, ഉത്തര മേഖലാ ഭാരവാഹി, സംസ്ഥാനകമ്മിറ്റി അംഗം, SFI ജില്ലാ കമ്മറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു. ഏറെനാൾ ദേശാഭിമാനി ബുക്ക് ഹാസ് ജീവനക്കാരൻ. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റ് NGO യൂണിയൻ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പെൻഷനേഴ്സ് യൂനിയൻ, സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ, എന്നിവയുടെ സജീവ പ്രവർത്തകനും പാലിയേറ്റീവ് കെയർ രംഗത്തും സജീവമായിരുന്നു.

CPI(M) ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നാടക പ്രവർത്തകരുടെ സംഘടനയായ നന്മയിലും പ്രവർത്തിച്ചി രുന്നു. കുരുവട്ടൂരിലെ കലാ സാംസ്കാരികരംഗത്തും സജീവമായിരുന്നു ഐ രവീന്ദ്രൻ.

