KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അയൽവാസി അറസ്റ്റിൽ

കോഴിക്കോട് വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അയൽവാസി അറസ്റ്റിൽ. വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

കൊലപാതകമാണെന്ന് അയൽവാസികൾ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുക്കുകായിരുന്നു. ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ അയൽവാസിയായ രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.

അനക്കമില്ലാതെ കിടക്കുന്ന വയോധികയെ കണ്ട അയൽവാസികൾ അടുത്ത് രാജനെയും കണ്ടുവെന്ന് മൊഴി നൽകിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ മരണ കാരണം സ്ഥിരീകരിക്കുകയുള്ളൂ എന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisements
Share news