‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവത്തിന് വേദിയാകാൻ കോഴിക്കോട് നഗരം

സാമൂഹ്യനീതി വകുപ്പ്, ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ഒരുക്കുന്ന ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവത്തിന് വേദിയാകാൻ കോഴിക്കോട് നഗരം. ആഗസ്റ്റ് 21നാണ് കലോത്സവത്തിന് തുടക്കം കുറിക്കുക. ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ഉന്നമനത്തിന് മികച്ച പരിഗണനയാണ് എൽ ഡി എഫ് സർക്കാർ നൽകുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഈ മാസം 21,22,23 തീയതികളിൽ കോഴിക്കോട് നഗരത്തിൽ വെച്ചാണ് വണ്ണപ്പകിട്ട് 2025 ട്രാൻസ്ജെൻഡർ ഫെസ്റ്റിവലിന് അരങ്ങ് ഉണരുക. ട്രാൻസ്ജെഡർ പോളിസി നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും മറ്റ് വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ദേശീയ സമ്മേളനം 21ന് നടക്കും. കലോത്സവത്തിൻ്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരം കൂടി സാമൂഹ്യ നീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ഒരുക്കും. കലോത്സവ മത്സരാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് നൽകുന്ന രീതിയിലാണ് ഈ വർഷത്തെ ട്രാൻസ്ജെൻഡർ കലോത്സവം.

കലോത്സവത്തിനോടനുബന്ധിച്ച് കല, കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരംഭകത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും, ഈ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച എൻ ജി ഒക്കൾക്കും, തദ്ദേശസ്ഥാപനങ്ങൾക്കും പുരസ്കാരങ്ങളും ഈ തവണ സമ്മാനിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേർന്നു.

