കോഴിക്കോട് സി.എച്ച് സെൻ്റർ കിഡ്നി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കീഴ്പ്പയ്യൂർ മഹല്ല് സംഗമത്തോടനുബന്ധിച്ച് കോഴിക്കോട് സി.എച്ച് സെൻ്റർ കിഡ്നി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അസ്സറ്റ് ചെയർമാൻ സി. എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെ. പി. അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കമ്മന അബ്ദുറഹിമാൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, എ. കെ. രാജൻ, ഷംസുദ്ദീൻ കമ്മന, നസീർ നൊച്ചാട് ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഡോ. കെ. മുഹമ്മദ്, കെ. പി. അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.

അഷീദ നടുക്കാട്ടിൽ, സറീന ഒളോര, വഹീദ പരപ്പിൽ സൗദ താഹിറ. കെ, റഹ്ന പടിക്കൽ, ഷംസീറ എൻ. കെ, ഹൈറുന്നീസ കെ. കെ, നിഷാന അമീർ കെ. കെ. നജീബ് പൂവാറ്റുപറമ്പ്, ഗഫൂർ യു കെ സി എച്ച് സെന്റർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നൂറ് കണക്കിനാളുടെ രോഗനിർണയം നടത്തി. ഡോ. അരുൺ കുമാർ, ഷാദിയ ഷെറിൻ എന്നിവർ ക്ലാസെടുത്തു.
