കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി

കൊയിലാണ്ടി: ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ദഹരാനന്ദനാഥ്ൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഉത്സവം 28ന് സമാപിക്കും. വൈകീട്ട് സർവ്വൈശ്വര്യ പൂജ, രാത്രി 7 മണി. തിരുവായുധം എഴുന്നള്ളിപ്പ്, വർണ്ണ കാഴ്ച.
.

- 22 ന് ശനിയാഴ്ച രാത്രി 9ന് കളരിപയറ്റ്.
- 23 ന് രാത്രി 8 മണി ഗ്രാമോൽസവം.
- 24 ന് രാത്രി. 7.30 സർപ്പപൂജ, 8 മണി സ്കോളർഷിപ്പ് വിതരണം. രാത്രി9 മണി. ഗാനമേളസുവർണ്ണ ഗീതങ്ങൾ.
- 25 ന് വൈകു 4 മണി പൂത്താലപ്പൊലി, രാത്രി 9 മണി ഭജന.
- 26 ന് ചെറിയ വിളക്ക്, രാത്രി 9 ന് ശ്രീകൃഷ്ണകുചേല നാടകം.
- 27 ന് വലിയ വിളക്ക്, രാത്രി 7 മണി അരുൺ രാജ് മാരാർ കാഞ്ഞിരങ്ങാട്, ആദർശ് കല്ലേക്കുളങ്ങരയുടെ ഡബിൾ തായമ്പക. 9 മണി. മെഗാ ഗാനമേള പുലർ 1.30ന് നാന്തകം എഴുന്നളളിപ്പ്.

- 28 ന് താലപ്പൊലി, 6.45 നാന്തകം എഴുന്നള്ളിപ്പ്,പി.പി. പ്രകാശൻ . ബാബു, ഗുരുക്കൻമാരുടെ നേതൃത്വത്തിൽ കാഞ്ഞിലശ്ശേരി ദാമോദരൻ, കൊടശ്ശേരി ഉണ്ണികൃഷ്ണൻ തളി, എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ 12 മണി ഗുരുതി തർപ്പണം. കൊടിയിറക്കൽ.
