KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സബ്ജില്ലാ സ്കൂൾ കലോത്സവം: ആദ്യ ദിനത്തിൽ തന്നെ വാശിയേറിയ മത്സരം

കൊയിലാണ്ടി സബ്ജില്ലാ സ്കൂൾ കലോത്സവം ആദ്യദിനത്തിലെ ശക്തമായ മത്സരത്തിൽ എൽ പി വിഭാഗത്തിലും, യുപി വിഭാഗത്തിലും ചേമഞ്ചേരി യുപി സ്കൂളും, ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളും, ഹയർസെക്കൻഡറി ഭാഗത്തിൽ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളും മുന്നിൽ.
രചന മത്സരങ്ങളിൽ എൽപി യുപി വിഭാഗത്തിനും ചേമഞ്ചേരി യുപി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, ഹൈസ്കൂൾ വിഭാഗത്തിൽ തിരുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളും ഹയർസെക്കൻഡറി വിഭാഗത്തിൽ പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്റ്റേജ് ഇന മത്സരങ്ങൾ ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ഉദ്ഘാടന സമ്മേളനം ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടന കർമ്മം നിർവഹിക്കും. 12 വേദികളികളിലായി എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ആറായിരത്തിലധികം പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവം ഏഴാം തീയതി സമാപിക്കും.
Share news