കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ഔപചാരിക തുടക്കം
.
തിരുവങ്ങൂർ: നാലു നാൾ നീണ്ടുനിൽക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന് ഔപചാരിക തുടക്കം. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. എ ഇ ഒ എംകെ മഞ്ജു മേള വിശദീകരണം നടത്തി.

ടി കെ ഷെറീന, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, വിജയൻ കണ്ണഞ്ചേരി, ഷബ്ന ഉമ്മാരിയിൽ, എം മധുസൂദനൻ, കെ. കെ. വിജിത, ടി കെ ജനാർദ്ദനൻ, കുമാരി എസ് മിത്ര, സുനിൽ മൊകേരി, ഗണേശൻ കക്കഞ്ചേരി, എസ്.ഡി. പ്രജീഷ് എന്നിവർ സംസാരിച്ചു. കലാമേള 7ന് സമാപിക്കും. മന്ത്രി എ.കെ ശശീന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എംപി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി. ഗവാസ് എന്നിവർ സംസാരിക്കും.



