കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവെൽ നറുക്കെടുപ്പ് 23ന്

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്റ്സ് അസോസിയേഷനും, വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് നടത്തിവരുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ മെഗാ നറുക്കെടുപ്പ് 23 ന് തിങ്കളാഴ്ച വൈകീട്ട് കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടക്കുമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു. നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട്, കൊയിലാണ്ടി എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖരൻ, കെ വി വി എസ് ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി തുടങ്ങിയവർ സമ്മാനങ്ങൾ നൽകും.

വിജയികൾക്ക് ഒന്നാം സമ്മാനമായി ആൾട്ടോ കാറും, രണ്ടാം സമ്മാനമായി സ്കൂട്ടറും, മൂന്നാം സമ്മാനമായി ഒരു പവൻ ഗോൾഡ് കോയിനുമാണ് നൽകുന്നത്. ഫെസ്റ്റിവെല്ലിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും നറുക്കെടുപ്പ് നടത്തി നിരവധി സമ്മാനങ്ങൾ ഇതിനകം നൽകിയതായി വ്യാപാരികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ. കെ. നിയാസ്, കെ. ഗോപാലകൃഷ്ണൻ, കെ. പി. രാജേഷ്, നാസർ എന്നിവർ പങ്കെടുത്തു.

