KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റോട്ടറി ക്ലബ്ബ് സ്മാർട്ടിന്റെ ഗവർണർ വിസിറ്റ് ഹോട്ടൽ പാര്‍ക്ക് റെസിഡൻസിയിൽ നടന്നു

.
കൊയിലാണ്ടി റോട്ടറി ക്ലബ്ബ് സ്മാർട്ടിന്റെ ഗവർണർ വിസിറ്റ് ഹോട്ടൽ പാര്‍ക്ക് റെസിഡൻസിയിൽ നടന്നു. ഇന്ത്യക്ക് വേണ്ടി ബോക്സിങ് കപ്പ് നേടിയ കൊയിലാണ്ടിയുടെ അഭിമാനം ഹരികൃഷ്ണന് ക്യാഷ് അവാർഡും പൊന്നാടയും നൽകി ആദരിച്ചു. ചടങ്ങിൽ പ്രസിഡണ്ട് രോഹിത് അമ്പാടി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാന്വൽ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ഫാസിൽ, പ്രജീഷ് ഓറഞ്ച് എന്നിവർ സംസാരിച്ചു. പ്രശസ്ത പിന്നണി ഗായകനായ കൊല്ലം ഷാഫി നന്ദി പറഞ്ഞു.
Share news