കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സ്വപ്ന ഭവനം പദ്ധതിയുടെ സഹകരണത്തോടെ വീട് വെച്ച് നൽകി
.
കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സ്വപ്ന ഭവനം പദ്ധതിയുടെ സഹകരണത്തോടെ വീട് വെച്ച് നൽകി. നിത്യാനന്ദനും കുടുംബത്തിനുമാണ് (കീഴരിയൂർ) വീട് വെച്ച് നൽകിയത്. വീടിന്റെ താക്കോൽ റൊട്ടറി സോണൽ കോഡിനേറ്റർ കേണൽ അരവിന്ദാക്ഷൻ നിത്യനന്ദന് കൈമാറി. പ്രസിഡണ്ട് ചന്ദ്രശേഖരൻ ടി കെ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സജീവൻ മാസ്റ്റർ മുഖ്യാഥിതിയായിരുന്നു. ഭവന പദ്ധതി ചെയർമാൻ വിനയചന്ദ്രൻ സി, ജിജി ആർ ജൈജു ആർ ബാബു, സെക്രട്ടറി ബൽരാജ് കെ കെ, ഗോപാലകൃഷ്ണൻ കെ എസ്, സുധീർ കെ വി, സുനിൽ കുമാർ പി, ഷിജിത്ത് കെ വി എന്നിവർ സംസാരിച്ചു.



