KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റോട്ടറി ക്ലബ് അവാർഡ് വിതരണം ചെയ്തു

കൊയിലാണ്ടി: റോട്ടറി ക്ലബ് ഈ വർഷത്തെ വൊക്കേഷണൽ എക്സല്ൻസ് അവാർഡും, നേഷൻ ബിൽഡർ അവാർഡും കൈമാറി. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ സേതു ശിവശങ്കർ ഉൽഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി. കെ. ചന്ദ്രശേഖരൻ അധ്യക്ഷനായി. വൊക്കേഷണൽ എക്സലെൻസ് അവാർഡ് കൊയിലാണ്ടി റയിൽവേ സ്റ്റേഷനിലെ ജീവനക്കാരി എം. പി. ഗീതക്കും, നേഷൻ ബിൽഡർ അവാർഡ് ആന്തട്ട എൽ പി സ്കൂൾ  അദ്ധ്യാപകൻ ഡി ആർ. ഷിംലാലിനും നൽകി ആദരിച്ചു. ‌
.
.
കൊയിലാണ്ടി റോട്ടറി ക്ലബ്ബിന്റെ ഭാഗമായഎഴുത്തുകാരി ശശികല ശിവദാസിനെ ആദരിച്ചു. ‌സോണൽ കോഡിനേറ്റർ ലെഫ്റ്റനൻറ് കേണൽ അരവിന്ദാക്ഷൻ, ജി ജി ആർ ജൈജു ആർ ബാബു തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ കെ ബൽരാജ് നന്ദി പറഞ്ഞു.
Share news