KOYILANDY DIARY.COM

The Perfect News Portal

ലഹരി വിരുദ്ധ പ്രവർത്തനം; കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുരസ്കാരം

കൊയിലാണ്ടി: സംസ്ഥാന എഡിജിപിയുടെ നിർദേശ പ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മികച്ച ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുരസ്കാരം. റൂറൽ ജില്ലയിൽ ഏറ്റവും കൂടുതൽ എൻ ഡി പി എസ് കേസുകൾ രജിസ്റ്റർ ചെയ്തതത് കൊയിലാണ്ടി പോലീസ്‌ സ്റ്റേഷനാണ്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ കാലയളവിൽ 136 ഓളം കേസുകൾ രജിസ്റ്റർ ചെയ്യുകയും, നിരവധി പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു.

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപവും, മറ്റിടങ്ങളിലും ശക്തമായിരുന്ന കഞ്ചാവ് ലോബിയെ തകർക്കുകയും, ഡാൻസാഫ് റൂറൽ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിച്ചതിനുമാണ് അവാർഡ്. കോഴിക്കോട് റൂറൽ എസ്പി കെ. ഇ. ബൈജുവിൽ നിന്നും കൊയിലാണ്ടി എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖർ അവാർഡ് ഏറ്റുവാങ്ങി.

Share news