KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്ര പരിസരത്ത് നിന്ന് കൊയിലാണ്ടി പോലീസിനെ അക്രമിച്ച് പരിക്കേൽപ്പിച്ചു

കൊയിലാണ്ടി: ക്ഷേത്ര പരിസരത്ത് നിന്ന് കൊയിലാണ്ടി പോലീസിനെ അക്രമിച്ച് പരിക്കേൽപ്പിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. പന്തലായനി സ്വദേശി പൂക്കാട്ട് അമൽ, കൊല്ലം വിയ്യൂർ വില്ലേജിലെ അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സിഐ സുമിത്ത് കുമാർ, ഡ്രൈവർ ഗംഗേഷ് എന്നിവരെയാണ് ഇന്നലെ അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ ഇവർ അക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് യുവാക്കൾ പോലീസിനുനേരെ അക്രമം അഴിച്ചുവിട്ടത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Share news