സ്കൂൾ കലോത്സവത്തിൽ ഹാട്രിക് വിജയവുമായി കൊയിലാണ്ടി സ്വദേശി ശിവഗംഗ നാഗരാജ്
കൊയിലാണ്ടി: സ്കൂൾ കലോത്സവത്തിൽ ഹാട്രിക് വിജയവുമായി കൊയിലാണ്ടി പന്തലായനി സ്വദേശി ശിവഗംഗ നാഗരാജ്. 64മത് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത 4 ഇനങ്ങളിൽ A ഗ്രേഡ് നേടിയാണ് ഈ കൊച്ചുമിടുക്കി മിന്നും വിജയം നേടിയത്. തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ശിവഗംഗ. അഷ്ടപതി, സംസ്കൃത പദ്യം, ഗാനലാപനം, സംഘഗാനം. എന്നിവയിലാണ് പങ്കെടുത്തത്. 10 വർഷത്തോളമായി ശിവഗംഗ സംഗീതം അഭ്യസിച്ചു വരുന്നത്. പാലക്കാട് പ്രേംരാജ് മാഷിന്റെ കീഴിലാണ്
പഠിക്കുന്നത്.
കാഞ്ഞിലശേരി വിനോദ് മാരാർ, അഷ്ടപദി കാവുംവട്ടം വരുൺ മാസ്റ്റർ, സംസ്കൃത അദ്ധ്യാപകൻ രജിലേഷ് പുത്രമണ്ണിൽ,
പാലക്കാട് പ്രേംരാജ് മാഷ് എഴുതി സംഗീതം നൽകിയ ഗാനലാപനത്തിനാണ് സംസ്ഥാനത്തു Agrade. കിട്ടിയത്. നിരവധി ക്ഷേത്രങ്ങളിൽ സോപാന സംഗീതാർച്ചന ചെയ്യാറുണ്ട്. പന്തലായനി നാഗപ്രഭയിൽ നാഗരാജ് ഷിജിന ദമ്പതികളുടെ മകളാണ് ശിവഗംഗ നാഗരാജ്.



