കൊയിലാണ്ടി നഗരസഭയുടെ സാംസ്കാരിക സായാഹ്ന പരിപാടികൾ സമാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്ന പരിപാടികൾ സമാപിച്ചു. കഴിഞ്ഞ 9 ദിവസങ്ങളിലായി ടൗൺ ഹാളിലും പരിസരത്തുമായി നടന്നു വന്ന കലാ- സാംസ്കാരിക പരിപാടികളുടെ സമാപനം ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. കലാകാരന്മാരുടെ സംഘടനയായ നന്മയുടെ സംസ്ഥാന പ്രസിഡണ്ട് വിത്സൻ സാമുവേൽ മുഖ്യാതിഥിയായിരുന്നു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
.

.
കുടുംബശ്രീ രജത ജൂബിലി പതിപ്പിൻ്റെ പ്രകാശനം ജില്ലാ കോർഡിനേറ്റർ പി.സി. കവിത പ്രകാശനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് അഡ്വ. കെ.സത്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.ഷിജു, ഇ.കെ. അജിത്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരായ എം.പി. ഇന്ദുലേഖ, കെ.കെ.വിബിന, വിവിധപാര്‍ട്ടി പ്രതിനിധികളായ ടി.കെ. ചന്ദ്രൻ, എസ്. സുനിൽ മോഹൻ, പ്രോഗ്രാം കോർഡിനേറ്റർ ശശി കോട്ടിൽ എന്നിവർ സംസാരിച്ചു.
