കൊയിലാണ്ടി നഗരസഭാ വായനം 2025 ക്യാമ്പയിന് തുടക്കമായി

കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീ സൗത്ത് സിഡിഎസ് ന്റെ നേതൃത്വത്തിൽ വായനം 2025 ക്യാമ്പയിന് തുടക്കമായി. പരിപാടി നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷനായി. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര മുഖ്യപ്രഭാഷണം നടത്തി. ജ്യോതി ലക്ഷ്മി വായനാദിന സന്ദേശം അവതരിപ്പിച്ചു.

വാർഡ് കൗൺസിലർ സുധ.സി, എ.ഡി.എസ് സെക്രട്ടറി ഷംസീറ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മെൻറ്റർ ഷീല വേണു ഗോപാൽ. അമിത കമ്മ്യൂണിറ്റി കൗൺസിലർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതവും. സിഡിഎസ് മെമ്പർ നസ്നി നന്ദിയും അറിയിച്ചു.

