കൊയിലാണ്ടി നഗരസഭ ജി-ടെക് കൊയിലാണ്ടിയുമായി സഹകരിച്ച് സൗജന്യ ജോബ് ഫെയർ സംഘടിപ്പിച്ചു.

കൊയിലാണ്ടി: വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ജി-ടെക് കൊയിലാണ്ടിയുമായി സഹകരിച്ച് സൗജന്യ ജോബ് ഫെയർ സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടി ചെയർപേഴ്സൺ സുധാ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.
.

.
പരിപാടിയിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കുടുംബശ്രീ ജുബുനു മുഖ്യാതിഥിയായി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരയ കെ ഷിജു, ഇ.കെ അജിത്ത് മാസ്റ്റർ, നിജിലാ പറവക്കൊടി, സി പ്രജില, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ, എം.ജി. സുരേഷ് (ജില്ലാ മിഷൻ കോർഡിനേറ്റർ, വിജ്ഞാന കേരളം) എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി പ്രദീപ് എസ് സ്വാഗതവും സൂപ്രണ്ട് ബീന കെ കെ നന്ദിയും പറഞ്ഞു.
