KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ശുചിത്വ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച ശുചിത്വ സംഗമം നഗരസഭാ വൈസ് ചെയർമാന്‍ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.പ്രജില അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരും ശുചിത്വ സേനാ അംഗങ്ങളും തമ്മിലുള്ള  ആശയവിനിമയ സെഷൻ നടന്നു. മികവാർന്ന ആശയ വിനിമയം മികച്ച സേവനത്തിനു എന്ന വിഷയത്തിൽ സന്ദീപ് ചന്ദ്രൻ (കെ.എസ്.ഡബ്ള്യു.എം.പി. സോഷ്യൽ specialist) ക്ലാസ്സെടുത്തു.
.
.
ഗ്രൂപ് ഡൈനാമിക്സ് എന്ന വിഷയത്തിൽ കെ.എസ്.ഡബ്ള്യു.എം.പി. സോഷ്യൽ ഡെവലപ്മെൻറ് കൺസൽട്ടൻറ് ടി.എം. ശ്രീജിത്ത് ക്ലാസെടുത്തു. ശുചിത്വ സേനാ അംഗങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
.
.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ വൈശാഖ്. കെ.കെ, ഫക്രുദീൻ മാസ്റ്റർ, എൻ. എസ് വിഷ്ണു, HI കെ.റിഷാദ്, ജമീഷ്, ലിജോയ്, കൺസോർഷ്യം പ്രസിഡന്റ് റീന, കെ.എസ്.ഡബ്ള്യു.എം.പി. യൂണിറ്റിലെ M&E expert പ്രദീപ്. സ്, ശ്രീജിത്ത്.ടി.എം സന്ദീപ്. എസ്, നിഖില.ടി എന്നിവർ  സംസാരിച്ചു,   , ജില്ലാ ക്ലീൻ സിറ്റി മാനേജർ കെ.സി.രാജീവൻ സ്വാഗതവും നഗരസഭാ HI പ്രദീപ് മരുതേരി നന്ദിയും പറഞ്ഞു.
Share news