കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസ് കുടുംബശ്രീ ഓക്സിലറി സംഗമം

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഓക്സിലറി സംഗമം നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എംപിയുടെ അധ്യക്ഷതയിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോഡിനേറ്റർ കവിത പിസി മുഖ്യാതിഥിയായി. കമ്മ്യൂണിറ്റി കൗൺസിലർ അമിത ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഓക്സിലറി ഗ്രൂപ്പ് റിസോഴ്സ് പേഴ്സൺ അമൃത വിഷയാവതരണം നടത്തി. സിഡിഎസ് അംഗം ബാവ സ്വാഗതവും ഓക്സിലറി അംഗം അഞ്ജലി നന്ദിയും പറഞ്ഞു. ചടങ്ങിൽ സിഡിഎസ് അംഗങ്ങളായ രജിത, റീന എംപി, ഷാന്റി, പ്രേമ, ശോഭന, ഷൈനജ, അക്കൗണ്ടന്റ് സൗമ്യ, എൻ യു എൽ എം സി ഒ മിനി എന്നിവർ സന്നിഹിതരായിരുന്നു.

