കൊയിലാണ്ടി നഗരസഭ കേരളോത്സവം: നിർത്തിവെച്ച ഫുട്ബോൾ മത്സരങ്ങൾ 21 ആരംഭിക്കും
കൊയിലാണ്ടി: വെളിച്ചക്കുറവ് കാരണം നിർത്തിവെച്ച, കൊയിലാണ്ടി നഗരസഭാ കേരളോത്സവം ഫുട്ബാൾ മത്സരം 21ന് ശനിയാഴ്ച രാവിലെ 7.30ന് ആരംഭിക്കുമെന്ന് കേരളോത്സവം കായികമേള കൺവീനർ എൽ.എസ് ഋഷിദാസ് അറിയിച്ചു. രണ്ട് സെമി ഫൈനലും, ഫൈനലും ഉൾപ്പെടെ മൂന്ന് മത്സരങ്ങളാണ് തുടർന്ന് നടക്കാനുള്ളത്.

സെമി ഫൈനലിൽ കളിക്കാൻ അർഹത നേടിയ ബൊക്ക ജൂനിയേഴ്സ് വിയ്യൂർ, KFA കുറുവാങ്ങാട്, KJM കൾച്ചറൽ ബ്രിഡ്ജ് കൊല്ലം, ടീം ജീവീസ് കൊയിലാണ്ടി എന്നീ ടീമുകൾ പ്രസ്തുത ദിവസം കാലത്ത് 7 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും കൺവീനർ അറിയിച്ചു.
