കൊയിലാണ്ടി നഗരസഭ കോയാരിക്കുന്ന് – പടിഞ്ഞാറ്റുകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ 14ാം വാർഡിൽ 2024 – 2025 വാർഷിക പദ്ധതിയിൽ 1225000 രൂപ ചിലവിട്ട് നിർമ്മിച്ച കോയാരിക്കുന്ന് – പടിഞ്ഞാറ്റുകണ്ടി റോഡ് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. K സത്യൻ അദ്ധ്യക്ഷനായിരുന്നു.
.

.
വാർഡ് വികസന സമിതി കൺവീനർ പി. ചന്ദ്രശേഖരൻ, യു.കെ. ചന്ദ്രൻ മുൻ കൗൺസിലർ എം.വി ബാലൻ എന്നിവർ സംസാരിച്ചു. NC സത്യൻ സ്വാഗതവും K ഗംഗാധരൻ നന്ദിയും പറഞ്ഞു.
