കൊയിലാണ്ടി നഗരസഭ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ജാഗ്രതാ സമിതി യോഗം ചേർന്നു

കൊയിലാണ്ടി നഗരസഭ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി 26, 27 വാർഡുകളിലായി ജാഗ്രതാ സമിതി യോഗം ചേർന്നു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ സി. അരുൺ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബാബു, ജനമൈത്രി പോലീസ് പ്രതിനിധി വിജു, സിവിൽ എകൈ്സസ് ഓഫീസർ ഷൈനി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും ജനങ്ങളുടെ കൂട്ടായ ഇടപെടൽ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. കൗൺസിലർ വി. എം. സിറാജ് സ്വാഗതവും ഒ മാധവൻ നന്ദിയും പറഞ്ഞു.
