KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഇ-മാലിന്യ (ഇലക്ട്രോണിക്സ് മാലിന്യങ്ങൾ) ശേഖരണം ആരംഭിച്ചു.

കൊയിലാണ്ടി: ഇ-മാലിന്യ (ഇലക്ട്രോണിക്സ് മാലിന്യങ്ങൾ) ശേഖരണം ആരംഭിച്ചു. കേരള സർക്കാരിന്റ നേതൃത്വത്തിൽ ഇ മാലിന്യ സംസ്കരണത്തിനായി പ്രത്യേക ഡ്രൈവ് കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു. സുരക്ഷിതമായി ഇ മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമാണ് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള ഇ- മാലിന്യങ്ങൾക്ക്  വില നൽകിയാണ് ഹരിത കർമ്മ സേന ശേഖരിക്കുന്നത്. ലൈസൻസ് ഇല്ലാതെ ഇ- മാലിന്യം ശേഖരിച്ച് അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുന്നതും ഡ്രൈവിന്റെ ലക്ഷ്യമാണ്.

ശേഖരിച്ച ഇ-മാലിന്യങ്ങൾ സർക്കാരിൻറെ അംഗീകൃത ഏജൻസിയായ ക്ളീൻ കേരള കമ്പനി ലിമിറ്റഡ് വഴി കൈമാറുന്നതാണ്. കൊയിലാണ്ടിയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് രജുല ബുക്സ് ഉടമ ലത്തീഫിൽ നിന്ന് ഇ- മാലിന്യം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അദ്ധ്യക്ഷത വഹിച്ചു.

ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ജില്ലാ മാനേജർ സുരേഷ് കുമാർ, ശുചിത്വ മിഷൻ IEC കോ-ഓഡിനേറ്റർ സരിത്ത് സി കെ എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ കെസി രാജീവൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് നന്ദിയും പറഞ്ഞു. 

Advertisements
Share news