KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ 11-ാം വാർഡിൽ ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രത്തിനു സ്ഥലം സൌജന്യമായി വിട്ടുനൽകി

കൊയിലാണ്ടി കൊയിലാണ്ടി നഗരസഭ 11-ാം വാർഡിൽ ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രത്തിന് 3.5 സെൻ്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി. സ്ഥലം നൽകിയ പുതിയോട്ടിൽ മുകുന്ദനെ പൗരാവലി ആദരിച്ചു. അദ്ധേഹത്തിൻ്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സുധകിഴക്കേപാട്ടിൽ രേഖകൾ ഏറ്റു വാങ്ങിയശേഷം പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹ്യപ്രവർത്തകനായ പുതിയോട്ടിൽ മുകുന്ദനും കുടുംബവും പ്രദേശത്തിൻ്റെ ഉന്നമനത്തിന് വേണ്ടി കുടികിടപ്പ് നിയമവുമായി ബന്ധപെട്ട്  10 സെന്റ് വീതം കുടിയാൻമാരായ ആളുകൾക്കും ഭൂമിനൽകിയിരുന്നു. പന്തലായനി നേർത്തിലൂടെ കടന്നു പോകുന്ന നിരവധി റോഡുകൾക്കും  മുമ്പും ഭൂമി വിട്ടു നൽകിയിട്ടുണ്ട്.

ഈയൊരു കാലത്തും സ്വന്തം പ്രദേശത്തിന്റെ വികാസത്തിന് വേണ്ടി സമ്പത്ത് ദാനം ചെയ്‌ത മുകുന്ദനെ വരും തലമുറകൾ ഓർത്ത് വെക്കണമെന്നും, നിലവിൽ പന്തലായനി നോർത്തിൽ ഒരു ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രത്തിന് നഗരസഭ ബഡ്‌ജറ്റിൽ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയർപേഴ്‌സൻ പറഞ്ഞു. വാർഡ് കൗൺസിലർ സുമതി കെ.എം അദ്ധ്യക്ഷയായി. 12-ാം വാർഡ് കൗൺസിലർ പ്രജിഷ, മുൻ കൗൺസിലർ, പികെ രാമദാസ്, ശിവൻ ചിന്ത, K T ബാലൻ, മണികണ്‌ഠൻ മാസ്റ്റർ, പ്രേംകുമാർ എന്നിവർ സംസാരിച്ചു. K. P. പത്മരാജ് സ്വാഗതവും ടി. പ്രദീപൻ നന്ദിയും പറഞ്ഞു. അറിയിച്ചു

Share news