കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ സമാപിച്ചു: ജെ എം കൾച്ചറൽ ബ്രിഡ്ജ് കൊല്ലം ജേതാക്കളായി
കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ സമാപിച്ചു. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ജെ എം കൾച്ചറൽ ബ്രിഡ്ജ് കൊല്ലം ജേതാക്കളായി. ഫൈനലിൽ ബൊക്ക ജൂനിയർ വിയ്യുരും കെ ജെ എം. കൾച്ചറൽ ബ്രിഡ്ജ് കൊല്ലവും തമ്മിലുള്ള മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ വിജയികളെ തീരുമാനിച്ചത്.

ട്രോഫികളും സർട്ടിഫിക്കറ്റുകളും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. മറ്റു കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അജിത് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, എന്നിവർ നിർവഹിച്ചു.


കൗൺസിലർ രമേശൻ വലിയട്ടിൽ, സ്പോർട്സ് കൺവീനർ ഋഷിദാസ് കല്ലാട്ട്, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ജമീഷ്, നഗരസഭ ജീവനക്കാരായ അനൂപ്, ജിഷാന്ത് എന്നിവരും പങ്കെടുത്തു.

