KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ അംഗൻവാടി പ്രവേശനോത്സവം 15-ാം വർഡിൽ നടന്നു

കൊയിലാണ്ടി: അക്ഷര ലോകത്തേക്ക് രക്ഷിതാക്കളുടെ കൈപിടിച്ചെത്തി കൊച്ചുകുട്ടികൾ. കൊയിലാണ്ടി നഗരസഭാതല അംഗൻവാടി പ്രവേശനോത്സവം 15-ാം വാർഡ് നെല്ലിക്കോട്ട് കുന്ന് അംഗനവാടിയിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക വളര്‍ച്ചക്കും ആരോഗ്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങള്‍, ശിശുസൗഹൃദ കരിക്കുലം, പ്രകൃതിയെ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍,  തുടങ്ങി കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ വികാസം അങ്കണവാടികൾ ഉറപ്പാക്കുന്നു. 
.
.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു  മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ  വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. രേഖ വി കെ (മുൻ കൌൺസിലർ), എം വി ബാലൻ (മുൻ കൌൺസിലർ), വേണുഗോപാൽ സംസാരിച്ചു. സുധ നന്ദി പറഞ്ഞു.
Share news