KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷൻ അരങ്ങ് സർഗോത്സവം നടന്നു

കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷൻ അരങ്ങ് സർഗോത്സവം നടന്നു. വരകുന്ന് തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിപിന കെ കെ, വയോജന ക്ലബ്ബ്  പ്രസിഡണ്ട് ഇ. അശോകൻ, സെക്രട്ടറി പി വിജയൻ,ഡി കെ ജ്യോതിലാൽ,ജോബ്രീന, ശൈലജ, ഷഹന,ഗീത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഡ് തലത്തിൽ നടത്തിയ പാചക മത്സരത്തിൽ വിജയിയായ ലത, ശുചിത്വ ഭവനത്തിൽ വിജയിയായ ഷക്കീല എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. എഡിഎസ് ചെയർപേഴ്സൺ തങ്ക സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വാർഡിലെ അംഗൻവാടി കുട്ടികളുടെയും  കുടുംബശ്രീ അംഗങ്ങളുടെയും വയോജന കൂട്ടായ്മ അംഗങ്ങളുടെയും കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി.

Share news