പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക; കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 25ന് തിങ്കളാഴ്ച കാലത്ത് 11 മണി മുതൽ 12 മണി വരെയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി മുൻസിപ്പൽ മാർക്കറ്റിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ബാവ സ്ക്വയറിൽ പ്രതിഷേധ സംഗമത്തോട് കൂടി സമാപിക്കുന്നു.
