കൊയിലാണ്ടി മർച്ചൻറ്സ് അസോസിയേഷൻ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി മർച്ചൻറ്സ് അസോസിയേഷൻ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ. കെ. നിയാസ് പതാക ഉയർത്തി. പി. ചന്ദ്രൻ സത്യ വാചകം ചൊല്ലിക്കൊടുക്കുന്നു. ബാബു, സുകന്യ, പി നൗഷാദ്, അരുൺ കുമാർ, യു അസീസ്, പി. കെ. മനീഷ്, പി. വി. പ്രജീഷ് എന്നിവർ സംസാരിച്ചു. അമേത്ത് കുഞ്ഞഹമ്മദ് സ്വാഗതവും കെ വി റഫീഖ് നന്ദിയും പറഞ്ഞു. തുടർന്ന് പായസവിതരണവും നടത്തി.
