കൊയിലാണ്ടി ജിവിഎച്ച്എസ്എസ്. യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടി

കൊയിലാണ്ടി: യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്. 62 പേർ പരീക്ഷ എഴുതിയതിൽ 44 പേർ യുഎസ്എസ് സ്കോളർഷിപ്പിന് അർഹരായി വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ അങ്കണത്തിൽ പിടിഎയുടെയും സ്റ്റാഫിന്റേയും നേതൃത്വത്തിൽ അനുമോദിച്ചു.
.

.
ചടങ്ങിൽ പ്രിൻസിപ്പൽ പ്രദീപ് എൻ വി, സജീവ് കുമാർ എ (പിടിഎ പ്രസിഡണ്ട്) രഞ്ജു (എച്ച് എം ഇൻ ചാർജ്) നവീന ബിജു (സ്റ്റാഫ് സെക്രട്ടറി), റജി യ (യുഎസ്എസ് കോഡിനേറ്റർ), ലിബിൻജിത്ത്, നാരായണൻ കെ, ശാരിക ഫെബിന, റിജിന, ജയകൃഷ്ണൻ, സീന എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
