കൊയിലാണ്ടി എസ്എആർബിടിഎം ഗവ. കോളജ് 1975 -77 ഒന്നാം ബാച്ച് കോളജിന്റെ അമ്പതാം വാർഷികം ആഘോഷിച്ചു

കൊയിലാണ്ടി: അഞ്ചു പതിറ്റാണ്ടിന് ശേഷം വീണ്ടും ഒത്തുചേർന്നു. കൊയിലാണ്ടി എസ്എആർബിടിഎം ഗവ. കോളജ് 1975 -77 ഒന്നാം ബാച്ച് സഹപാഠികൾ കോളജ് അങ്കണത്തിൽ കോളജിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വീണ്ടും ഒത്തുകൂടിയത്. പ്രീ ഡിഗ്രി ആദ്യ ബാച്ച് വിദ്യാർത്ഥികൾ “ഓർമ്മച്ചെപ്പ്” എന്ന പേരിൽ 2022 ൽ രൂപീകരിച്ച കൂട്ടായ്മയാണ് ഈ സമാഗമം സംഘടിപ്പിച്ചത്. കൊയിലാണ്ടി ഗവ. ഹൈസ്കൂളിന്റെ രണ്ടു കെട്ടിടങ്ങളിലായാണ് 1975 ൽ കോളജ് പ്രവർത്തനം ആരംഭിച്ചത്.

കോളജ് അങ്കണത്തിൽ വെച്ച് പ്രേംകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രിൻസിപ്പൽ പ്രൊഫ, പി. വി. ഷാജി ഉദ്ഘാടനം ചെയ്തു. യൂസഫ്, വായനാരി വിനോദ്, അജയൻ, രാജൻ പഴങ്കാവിൽ, രമാ രാജ്, സാവിത്രി, ലക്ഷ്മി, ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ നടന്ന കൂട്ടായ്മ ഹൃദയസ്പർശിയായി.

