കൊയിലാണ്ടി ജി.എഫ് യു.പി സ്കൂൾ കാരണവസംഗമം സംഘടിപ്പിച്ചു
.
കൊയിലാണ്ടി ജി.എഫ് യു.പി സ്കൂൾ 125-ാം വാർഷികാഘോഷം ‘സാഗരപൗർണമി 2026’ ൻ്റെ ഭാഗമായി കാരണവസംഗമം സംഘടിപ്പിച്ചു. തീരപ്രദേശത്തെ സമാജങ്ങളിൽ നിന്നും ഇരുപത്തഞ്ചോളം കാരണവൻമാർ പ്രതിനിധികളായി പങ്കെടുത്തു.
പിടിഎ വൈസ് പ്രസിഡണ്ട് അനൂപ് അതിഥികളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
മുതിർന്ന പൂർവ വിദ്യാർത്ഥി വി. പി ശ്രീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് കൗൺസിലറും സ്വാഗതസംഘം ഭാരവാഹിയുമായ വൈശാഖ് അധ്യക്ഷനായിരുന്നു.
പ്രധാനാധ്യാപകൻ സുരേഷ് കുമാർ എൻ എം മുഖ്യാതിഥിയായി.

പ്രശസ്ത പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ കെ. ടി ജോർജ് മാസ്റ്റർ കോർഡിനേറ്ററായി. പഴയകാല അനുഭവങ്ങളുടെ പങ്കുവെക്കലുകൾ കുട്ടികൾക്ക് പുതിയ അനുഭവമായി. പിടിഎ പ്രസിഡണ്ട് ദിവ്യ ശെൽവരാജ്, വി. എം രാജീവൻ, സി. എം സുനിലേശൻ, വി കെ രവി, രമ്യ, ദിവ്യ, ബബിത തുടങ്ങിയവർ സന്നിഹിതരായി.
കെ. കെ ഗോപിനാഥ് സ്വാഗതവും പ്രജിത്ത് കുമാർ പി നന്ദിയും പറഞ്ഞു.