പിഷാരികാവ് ക്ഷേത്രത്തിലേക്ക് കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖ കിയോസ്ക് വഴിപാട് ടിക്കറ്റ് മെഷീൻ സംഭാവന ചെയ്തു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലേക്ക് കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖ കിയോസ്ക് വഴിപാട് ടിക്കറ്റ് മെഷീൻ സംഭാവന ചെയ്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുമായ കെ.കെ. പ്രമോദ് കുമാർ, കൃഷ്ണപ്രസാദിൽ നിന്നും (ഫെഡറൽ ബാങ്ക് സോണൽ ഓഫീസ്) ഏറ്റു വാങ്ങി. ചടങ്ങിൽ ഫെഡറൽ ബാങ്ക് മാനേജർ രഞ്ജിത്ത്, അമർ അശോക്, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ, കെ.കെ. രാകേഷ് എന്നിവർ പങ്കെടുത്തു.
