KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പ്രശസ്ത നോവലിസ്റ്റ് ചന്ദ്രശേഖരൻ തിക്കോടിയുടെ മൂന്ന് ജയിലുകൾ എന്ന നോവലിനെകുറിച്ചാണ് ചർച്ച നടത്തിയത് പി. കെ. ഭരതൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബിജേഷ് ഉപ്പാലക്കൽ അവതരണം നടത്തി.

ചേനോത്ത് ഭാസ്കരൻ, പി.വി, ഷൈമ, കെ.കെ. രാജീവൻ, ജെ. ആർ ജ്യോതി ലക്ഷ്മി, സുരേഷ് ഇ.കെ മൂടാടി, ഇ. കെ. രവി , സത്യ ചന്ദ്രൻ പൊയിൽക്കാവ്, പി. രവീന്ദ്രൻ, കരുണാകരൻ, കലാമംഗലത്ത് അഷറഫ് പുഴക്കര, നാസർ കാപ്പാട് കെഎംബി, കണയങ്കോട്, അഷറഫ്‌ കവലാട് എന്നിവർ സംസാരിച്ചു. ലൈബ്രറി  പ്രശ്നോത്തരി വിജയികൾക്ക് ചന്ദ്രശേഖരൻ തിക്കോടി സമാനങ്ങൾ വിതരണം ചെയ്തു.

Share news