ദീപാവലിക്ക് നേരത്തെ ഒരുങ്ങി കൊയിലാണ്ടി ബാർ അസോസിയേഷൻ

കൊയിലാണ്ടി: ദീപാവലിക്ക് നേരത്തെ ഒരുങ്ങി കൊയിലാണ്ടി ബാർ അസോസിയേഷൻ. ബാർ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി അഡ്വക്കറ്റ് വെൽഫെയർ സൊസൈറ്റി നടത്തുന്നതും അഭിഭാഷകർക്കും, കോടതി ജീവനക്കാർക്കും, അഭിഭാഷക ക്ലാർക്കു മാർക്കും ചായയും ലഘുകടികളും കൊടുക്കുന്ന സ്ഥാപനത്തിൽ അഡ്വ. വി. സത്യൻ, അഡ്വ. ഉമേന്ദ്രൻ എന്നിവർ ചേർന്ന് ദീപാവലി സ്വീറ്റ്സ് ഉണ്ടാക്കിയാണ് ദീപാവലിയെ സ്വീകരിക്കാൻ നേരത്തെ തന്നെ ഒരുങ്ങിയത്.
സ്ഥാപനത്തിലെ ജോലിക്കാരായ പുഷ്പ , ഷീജ, എന്നിവരും മധുരപലഹാര നിർമ്മാണത്തിൽ പങ്കാളിയായി. വിദ്യാഭ്യാസ കാലത്ത് തന്നെ ബേക്കറി പലഹാര നിർമ്മാണ യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന അഡ്വ. വി സത്യൻ പലഹാര നിർമ്മാണത്തിന് നേതൃത്വം കൊടുത്തു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിക്കാതെയാണ് ഹേം മെഡ് പലഹാരങ്ങൾ നിർമ്മിച്ചത്. കേരളത്തിൽ ആദ്യമായിട്ടാണ് ബാർ അസോസിയേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ദീപാവലിയെ വരവേൽക്കാൻ ദീപാവലി മധുര പലഹാരങ്ങൾ നിർമ്മിച്ചത്.
