കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ദേശീയ പത്രദിനം ആചരിച്ചു
.
കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ദേശീയ പത്രദിനം ആചരിച്ചു. പത്ര റിപ്പോർട്ടരും പത്ര വിതരണ രംഗത്തെ കുലപതിയുമായ പി. ഹരിദാസനെ സമുചിതമായി ആദരിച്ചു. ചടങ്ങിൽ ഹരിദാസന്റെ കുടുംബാംഗങ്ങളോടൊപ്പമാണ് ഹരിദാസൻ ആദരവ് ചടങ്ങിൽ എത്തിയത്. കൊയിലാണ്ടി അലയൻസ് ഹാളിൽ ക്ലബ്ബ് പ്രസിഡണ്ട് പി.കെ. ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസ്ട്രിക്റ്റ് ഗവർണർ കെ. സുരേഷ്ബാബു, സെക്രട്ടറി രാഗം മുഹമ്മദലി, എൻ. ചന്ദ്രശേഖരൻ, കെ. സുധാകരൻ, ബാലൻ അമ്പാടി, വി. പി. സുകുമാരൻ, ബാബുരാജ് ചിത്രാലയം, എം. ആർ. ബാലകൃഷ്ണൻ, എ. വി. ശശി, ആനന്ദൻ, എൻ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
കൂടാതെ സഹപ്രവർത്തകന്റെ ആദരവ് ചടങ്ങിൽ മാധ്യമ പ്രവർത്തകരായ ആർ. ടി. മുരളി, യു. ഉണ്ണികൃഷ്ണൻ മാസ്റ്റർ, സുധീർ, ബൈജു എംപീസ്, അതുൽ, ഗംഗാധരൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.



