കൊയിലാണ്ടി: ബൈപ്പാസ് റോഡിൽ ബാൻ്റ് സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് 9 പേർക്ക് പരിക്ക്
കൊയിലാണ്ടി: ബൈപ്പാസ് റോഡിൽ ബാൻ്റ് സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് 9 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുചുകുന്ന് നെല്ലുളിതാഴ സദേശികളായി വൈഷ്ണവ് (18), അഭിനവ് (22), അഭിനന്ദ് (17), ആകാശ് (20), അതുൽ (20), അഭിജിത്ത് (21), അശ്വന്ത് (20), ആദിത്യൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ 6 പേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ബൈപ്പാസ് റോഡിലൂടെ സഞ്ചരിക്കവെ മുത്താമ്പി റോഡ് അണ്ടർപ്പാസിനു മുകളിലാണ് അപകടം ഉണ്ടായത്.



