കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ചേർന്നു

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം താലൂക്ക് ഓഫീസിലെ കോൺഫറൻസ് ഹാളിൽ ചേർന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ്, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത്, ജനപ്രതിനിധികൾ, സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും, റെയിൽവെ സ്റ്റേഷനിലെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നത് നടപടി സ്വീകരിക്കാൻ യോഗത്തിൽ ആവിശ്യമുയർന്നു. ഇത് സംബന്ധിച്ച് പ്രമേയം ഇ. കെ. അജിത്ത് അവതരിപ്പിച്ചു.

കണ്ണൂർ- എറണാകുളം ഇൻ്റർ സിറ്റി, മംഗലാപുരം- കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസ്സിന് സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് റെയിൽ ബോർഡ്, വടകര എം. പി എന്നിവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. തഹസിൽദാർ മണി സി. പി സ്വാഗതം പറഞ്ഞു.

