KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ജി ഐ.എസ് മാപ്പിംഗ് ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നഗരസഭ പൊതു ആസ്തികളുടെ ജി.ഐ.എസ് മാപ്പിങ്ങ് ആരംഭിച്ചു. പദ്ധതിയുടെ പ്രവൃത്തി  നഗരസഭ അധ്യക്ഷ കെ. പി. സുധ ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്തു. വെസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി  അധ്യക്ഷന്മാരായ കെ. എ. ഇന്ദിര, ഇ.കെ. അജിത്ത്, പി.കെ. നിജില, നഗരസഭ കൌൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, എ. ലളിത, സെക്രട്ടറി എൻ. സുരേഷ് കുമാർ, മുനിസിപ്പൽ എഞ്ചിനീയർ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ നഗരസഭയിലെ റോഡുകളുടെ മാപ്പിംഗും പൊതു ആസ്തികളായ കുളങ്ങൾ, തോടുകൾ, പുഴകൾ, തെരുവു വിളക്കുകൾ, തുടങ്ങിയവയുടെ മാപ്പിംഗും പൂർത്തീകരിക്കും. പത്തുലക്ഷം രൂപ അടങ്കൽ വകയിരുത്തിയ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തത്.
Advertisements